ആടിത്തിമർത്ത് കോട്ടയം നഗരം; തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി; തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; സോഷ്യൽ മീഡിയ ലൈവിലൂടെ പുതുവത്സരാഘോഷം കണ്ടത് 3.30 ലക്ഷത്തിലധികം ആളുകൾ; പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ; ദൃശ്യങ്ങൾ കാണാം

Spread the love

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ അരങ്ങേറിയ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ.

video
play-sharp-fill

തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി. തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്.

നൂറ് കണക്കിന് കുടുംബങ്ങളാണ് ആഘോഷത്തിമർപ്പിൽ ആറാടിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സരാഘോഷം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ എം പി സന്തോഷ്‌കുമാർ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അഡ്വ. ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ ആശംസകൾ നേർന്നു.

ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള, യോനാ കോയമ്പത്തൂരിന്റെ മാജിക്‌ ഷോ, കോഴിക്കോട് മെലോമാനിയാക് അവതരിപ്പിച്ച നാടൻപാട്ടുകൾ പാപ്പാഞ്ഞിയെ കത്തിക്കൽ, വെടിക്കെട്ട്തുടങ്ങിയ പരിപാടികളാണ് തിരുനക്കര മൈതാനത്ത് അരങ്ങേറിയത്.

ഒപ്പം വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന പ്രതിഭാശാലികളെ ആദരിച്ചു. നിഷാ സ്നേഹക്കൂട്, എം പി സന്തോഷ് കുമാർ, മനോജ്‌ (ബിരിയാണി ഹട്ട്), മുഹമ്മദ് യാസിൻ ( ജെ എൻ ഫിഷറീസ്), സിനിമതാരം കോട്ടയം രമേശ്‌, ഉണ്ണികൃഷ്ണൻ ഗുരുക്കൾ (ആഞ്ജനേയ കളരി മർമ്മ ചികിത്സാലയം), ജോപി ജോസഫ് ( അസോസിയേറ്റഡ് ചിറ്റ്ഫണ്ട് മാനേജിങ് ഡയറക്ടർ ) എന്നിവരെ ആദരിച്ചു.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് തിരുനക്കര മൈതാനത്ത് പൊലീസ് ഒരുക്കിയിയത്.

തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷത്തിന് അച്ചായൻസ് ഗോൾഡ്, ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, ലക്ഷ്മി സിൽക്സ്, കാരിത്താസ് ഹോസ്പിറ്റൽ, ആഞ്ജനേയ കളരി മർമ്മ ചികിൽസാലയം നാട്ടകം, ബിരിയാണി ഹട്ട്, ഡയമണ്ട് മൈദ, മിസ്റ്റർ ജോൺസ് ബേക്കറി, മിഡാസ്, ഡയനോവ ലാബ്, പൂവേലിൽ ഗോൾഡ്, അസോസിയേറ്റഡ്ചിറ്റ്സ് ഏറ്റുമാനൂർ, എസ് എച്ച് മെഡിക്കൽ സെന്റർ കോട്ടയം , ലിറ്റിൽ ബൈറ്റ്സ് ബേക്കറി, ശബ്ദ ഹിയറിംഗ് എയ്ഡ് സെൻറർ, ജെ എൻ ഹൈപ്പർ മാർക്കറ്റ്, കൊട്ടാരം ബേക്കറി, അഭയ ആംബുലൻസ് സർവീസ്തുടങ്ങിയ സ്ഥാപനങ്ങളുടേയും പങ്കാളിത്തമുണ്ടായിരുന്നു.

പുതുവൽസരമായിട്ടും യാതൊരുവിധ തല്ലും ബഹളവും ഇല്ലാതെ ആഘോഷം സംഘടിപ്പിച്ചതിന് തേർഡ് ഐ ന്യൂസിന് നന്ദി പറഞ്ഞത് നിരവധി കുടുംബങ്ങളാണ്.

സുരക്ഷിതമായി കുടുംബത്തോടൊപ്പമെത്തി പുതുവത്സരം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയത്തെ നൂറ് കണക്കിന് കുടുംബങ്ങൾ.

പുലർച്ചെ കൃത്യം 12 മണിക്ക് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ പാപ്പാഞ്ഞിക്ക് തീ കത്തിച്ചതോടെ ആഷോഷത്തിമർപ്പാണ് തിരുനക്കര കണ്ടത്.