2026 പ്രതീക്ഷകളുടെ വര്‍ഷമാണ്, എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം: മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏറെ പ്രതീക്ഷകളോടെ എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.

video
play-sharp-fill

2026 പ്രതീക്ഷകളുടെ വര്‍ഷമാണ്. എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശ ഉണ്ടാകണം. ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളുണ്ടാകണം. ജീവിത നിലവാരത്തില്‍ മാറ്റങ്ങളുണ്ടാകണം. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷമുണ്ടാകണം.

സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പുതുവര്‍ഷം ആയിരിക്കണം വരേണ്ടത്. മാറ്റങ്ങള്‍ ഉണ്ടാകണം, അതുണ്ടായേ മതിയാകൂ. പുതുവര്‍ഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group