കോട്ടയത്തെ പുതുവത്സരാഘോഷങ്ങളിൽ ലഹരി വേണ്ട;ലഹരിക്കടത്തുകാരെ കുടുക്കാൻ കര്‍ശന നിരീക്ഷണവുമായി പോലീസും എക്‌സൈസും;രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചു

Spread the love

കോട്ടയം:പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയത്ത് ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കര്‍ശന നിരീക്ഷണവുമായി പോലീസും എക്‌സൈസും.

video
play-sharp-fill

ജില്ലയിലെ കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വമ്ബന്‍ ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികളിലുള്‍പ്പെടെ വൻതോതില്‍ ലഹരി ഒഴുകുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഞ്ചാവും, രാസലഹരിയും വലിയ തോതില്‍ എത്തിച്ചിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍നിന്നു ഡിജെ പാര്‍ട്ടികളുടെയും മറ്റു ആഘോഷ പരിപാടികളുടെയും സമയമടക്കം വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസിന്‍റെയും എക്‌സൈസിന്‍റെയും സാന്നിധ്യമുണ്ടാകും.ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരി പാര്‍ട്ടിക്ക് രാസലഹരി അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിച്ചതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണമാണ് പോലീസ് നടത്തുന്നത്