എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ്; വീട് വളഞ്ഞ് അറസ്റ്റുചെയ്യാൻ കൊലക്കേസ് പ്രതിയല്ല; സ്വർണ്ണക്കൊള്ള മറച്ചുവെക്കാനുള്ള നീക്കം; കെ സി വേണുഗോപാൽ

Spread the love

വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ സുബ്രമണ്യൻ കൊലക്കേസ് പ്രതിയല്ലെന്നും ഒളിവിൽ കഴിയുകയല്ലായിരുന്നുവെന്നും കെ സി വേണുഗോപാൽ.

video
play-sharp-fill

കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം എ ഐ ആണെന്ന് തോന്നുന്നുണ്ടോ. പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷ. എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇതൊക്കെ കാണിച്ച് പേടിപ്പിച്ച് സ്വർണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുത്തേണ്ടെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.

സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിൽ ചേവായൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് തന്നെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്നും രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയായിരുന്നുവെന്നും പ്രാഥമിക കാര്യങ്ങൾ പോലും നടത്താൻ സമ്മതിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.