മദ്യപിച്ച് വാഹനമോടിച്ച് അപകടം; സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Spread the love

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ചിങ്ങവനം പൊലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നല്‍കും.

video
play-sharp-fill

ഡിസംബർ 24-ന് രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ സിദ്ധാർത്ഥിന്റെ വാഹനമിടിച്ച്‌ ലോട്ടറി വില്‍പ്പനക്കാരന് പരിക്കേറ്റിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും സിദ്ധാർത്ഥ് ആക്രമിച്ചിരുന്നു.

പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിദ്ധാർത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group