വയനാട്ടിൽ വീണ്ടും കടുവ; കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍

Spread the love

വയനാട്: പുല്‍പ്പള്ളി ദേവർഗദ്ധയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. കന്നാരംപുഴയില്‍ ആണ് വീണ്ടും കടുവാ സാന്നിധ്യം.

video
play-sharp-fill

കടുവാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട വണ്ടിക്കടവില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയെ കണ്ടത്.

ഇന്ന് രാവിലെ കന്നുകാലികളെ കഴുകാനായി കന്നാരം പുഴയിലേക്ക് പോയ പ്രദേശവാസിയാണ് കടുവയെ കണ്ടതായി പറയുന്നത്. ഇതേ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഒന്നില്‍ കൂടുതല്‍ കടുവകള്‍ ഉണ്ട് എന്നാണ് വിവരം. പുല്‍പ്പള്ളിയുടെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിലായി കടുവ സാന്നിധ്യം ഉണ്ടായിരുന്നു. ഇതോടെ ഭീതിയിലാണ് നാട്ടുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവർഗദ്ധ ഉന്നതിയില്‍ മാരൻ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടിക്കടവ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് വീണ്ടും കടുവയെ കണ്ടിരിക്കുന്നത്. നാലു കൂടുകള്‍ വനം വകുപ്പ് പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

ക്യാമറ ട്രാപ്പുകളും നിരീക്ഷണവും നടക്കുന്നുണ്ട്. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കടുവകളെ കർണാടക വനംവകുപ്പ് വയനാടിന്റെ അതിർത്തിയില്‍ ഉപേക്ഷിക്കുന്നതായുള്ള ആരോപണവും ഉയരുകയാണ്.