ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യം;ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു

Spread the love

തിരുവനന്തപുരം: ഉന്നാംപാറയിൽ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചത്.

video
play-sharp-fill

ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം.

എന്നാൽ ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അജിത്ത് തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ്. സജീവൻ സെക്യൂരിറ്റി ജോലിക്കാരനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group