
കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ പൊലീസ് സ്റ്റേഷനില്‍ സാക്ഷി പറയാൻ ചെന്ന യുവാവിനെ പൊലീസ് മർദിച്ചത്തായി പരാതി. മുക്കം സ്വദേശി നിതീഷാണ് തന്നെ പൊലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് കാണിച്ച് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ മർദനപരാതി വ്യാജമാണെന്നും പരാതിക്കാരൻ മുൻപ് നിരവധി കേസുകളില്‍ പ്രതിയാണെന്നും റൗഡി ലിസ്റ്റില്‍പ്പെട്ട ആളാണ് എന്നുമാണ് പൊലീസിൻ്റെ വിശദീകരണം.


