
തിരുവനന്തപുരം: എസ്ഐആർ കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെയാണ് അവസാന തീയ്യതി. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും. പരാതികളിൽ വിശദമായ വാദം കേട്ട് തെറ്റുകൾ തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
പട്ടികയിൽ നിന്ന് പുറത്തായവർക്ക് പുതിയ വോട്ടറായി അപേക്ഷ നൽകാം. അപേക്ഷ നൽക്കേണ്ടത് ഫോം ആറ് വഴിയാണ് . പുതിയ വോട്ടർ നമ്ബറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവരാണെങ്കിലും ഇനി മുതൽ പുതിയ നമ്ബറാണ് ലഭിക്കുക.
ആകെയുള്ള 2.78 കോടി വോട്ടർമ്മാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങൾ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ഉള്‍പ്പെടാത്തവർക്ക് പേര് പുതുതായി ചേര്‍ക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ചു പട്ടികയിൽ ഇടം നേടാം. അതേസമയം എസ്ഐആറിനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


