സെല്ലിലേക്ക് തിരികെ കയറാൻ ആവശ്യപ്പെട്ടത്തില്‍ പ്രകോപിതനായി; ഉദ്യോഗസ്ഥരുടെ കൈ തല്ലിയൊടിച്ചു; പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണി; സബ് ജയിലില്‍ റിമാൻഡ് പ്രതിയുടെ ആക്രമണത്തില്‍ രണ്ട് അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസർമാർക്ക് ഗുരുതര പരിക്ക്

Spread the love

കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ റിമാൻഡ് പ്രതിയുടെ ആക്രമണത്തില്‍ രണ്ട് അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസർമാരുടെ കൈക്ക് ഗുരുതര പരിക്ക്.

video
play-sharp-fill

അസി. പ്രിസണ്‍ ഓഫിസർമാരായ റിജുമോൻ, ബിനു നാരായണൻ എന്നിവരുടെ വലത് കൈകളാണ് ഒടിഞ്ഞത്. ബുധനാഴ്‌ച രാവിലെ ഏഴരയോടെയാണ് സംഭവം.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തൻസീർ എന്ന പ്രതിയാണ് ആക്രമണം നടത്തിയത്. പ്രഭാത ഭക്ഷണത്തിനുശേഷം പുറത്തുനിന്ന തൻസീറിനോട് സെല്ലിലേക്ക് തിരികെ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പ്രകോപിതനായ പ്രതി കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച്‌ റിജുമോനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ബിനു നാരായണന്റെ കൈ പിടിച്ച്‌ തിരിക്കുകയും ചെയ്തു. ഇരുവരുടെയും വലത് കൈക്കാണ് ഒടിവ് സംഭവിച്ചത്.