കൊറിയർ ഡെലിവറിക്കിടെ പരിചയപ്പെട്ട വീട്ടമ്മ പ്രണയാഭ്യർത്ഥന നിരസിച്ചതിന് അവരുടെ താമസസ്ഥലത്തെത്തി ആക്രമിച്ചു: മണക്കാട് സ്വദേശി അക്ഷയജിത്തിനെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love

കളത്തൂർ: കൊറിയർ ഡെലിവറിക്കിടെ പരിചയപ്പെട്ട വീട്ടമ്മ പ്രണയാഭ്യർത്ഥന നിരസിച്ചതിന് അവരുടെ താമസസ്ഥലത്തെത്തി ആക്രമിച്ച പ്രതിയെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു.

video
play-sharp-fill

മണക്കാട് എം.എസ്.കെ. നഗർ ടി.സി. 41/1423ല്‍ അക്ഷയ്ജിത്ത് (26) ആണ് അറസ്റ്റിലായത്. കൊറിയർ സർവീസിനിടെ രണ്ട് വർഷം മുമ്പാണ് പ്രതി വീട്ടമ്മയെ പരിചയപ്പെടുന്നത്.

തുടക്കം മുതലെ പ്രണയാഭ്യർത്ഥന ഇവ‌ർ നിരസിച്ചിരുന്നു. എന്നിട്ടും നിരന്തരം ഫോണ്‍ ചെയ്യുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. പ്രണയാഭ്യർത്ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്ന് ഫോണിലൂടെ ഇയാള്‍ മെസേജും അയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പള്ളിത്തുറ വി.എസ്.എസ്.സി ക്വാർട്ടേഴ്സിന് മുന്നില്‍ ഇളയകുഞ്ഞുമായി നിന്ന യുവതിയെ പ്രതി ദേഹോപദ്രവം ചെയ്യുകയും കഴുത്തില്‍ കുത്തിപ്പിടിച്ച്‌ അപായപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെട്ടു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്.