
കോട്ടയം: ക്രിസ്തുമസ്സിനോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഹൗസ് ബോട്ടുകൾ , ശിക്കാര ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അടക്കമുള്ള എല്ലാ ജലയാനങ്ങളും
സാധുവായ സര്‍വ്വേ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകള്‍ എന്നിവ ഇല്ലാതെ
സര്‍വ്വീസ് നടത്തുവാന്‍ പാടില്ല എന്ന് രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്നും, ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം
ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികള്‍ക്ക് കാണത്തക്ക രിതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും നിർദേശിച്ചു.







