
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹം വാങ്ങിയതായി ആരോപണം ഉയർന്ന ഡി മണിയെ തേടി എസ് ഐ ടി സംഘം ചെന്നൈയില്‍ എത്തി.
രണ്ടു ദിവസത്തിനകം ഡി മണിയെ ചോദ്യം ചെയ്യും. 2019 ലും 20 ലുമായി 4 പഞ്ചലോഹ വിഗ്രഹങ്ങള്‍ ശബരിമലയില്‍ നിന്ന് കടത്തി എന്നായിരുന്നു ഒരു വ്യവസായിയുടെ മൊഴി.
രമേശ് ചെന്നിത്തല നല്കിയ മൊഴിയെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായാണ് ഇടപാടുകള്‍ നടത്തിയത് എന്നാണ് മൊഴി. വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ വ്യവസായി എന്നും മൊഴിയില്‍ പറയുന്നു.
വിഗ്രഹങ്ങള്‍ കടത്തിയതിന്റെ പണം കൈപ്പറ്റിയത് ശബരിമലയുമായി ബന്ധമുള്ള ഉന്നതനെന്നും വ്യവസായി മൊഴി നല്കി. ദുബൈ കേന്ദ്രീകരിച്ചാണ് മണിയുടെ സാമ്ബത്തിക ഇടപാടുകള്‍. പഞ്ചലോഹ വിഗ്രഹങ്ങള്‍ക്ക് പണം നല്‍കിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ്. മണി വിമാനമാർഗം തിരുവനന്തപുരത്തെത്തിയായിരുന്നു ഇടപാടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസില്‍ മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കർദാസും എൻ.വിജയകുമാറും കൊല്ലം വിജിലൻസ് കോടതിയില്‍ അപേക്ഷ സമർപ്പിച്ചു. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡില്‍ ഇരുവരും അംഗങ്ങളായിരുന്നു.
കേസില്‍ ബോർഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം എത്താത്തതില്‍ എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യ നീക്കം.







