വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗിക്കൊപ്പം ആശുപത്രിയിലെത്തി; ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; ഒപിയുടെ വാതില്‍ തല്ലിപൊളിച്ചു; ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍

Spread the love

ത്യശൂര്‍: ആശുപത്രിയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി മനു അറസ്റ്റില്‍.

video
play-sharp-fill

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെത്തി അതിക്രമം നടത്തുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

ജനറല്‍ ആശുപത്രിയിലേക്ക് വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂര്‍ സ്വദേശി റിസ്വാന്റെ (21) ഒപ്പമാണ് മനു ആശുപത്രിയിലെത്തുന്നത്. തുടർന്ന് ആശുപത്രിയിലെ ഒ.പിയില്‍ വച്ച്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവിനേയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറയുകയും ഇവരെ അക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ജനറല്‍ ആശുപത്രിയിലെ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോ. പി.ഡി. ദീപയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പ്രതി സ്ത്രീത്വത്തിന് അപമാനം ഏല്‍പ്പിക്കുകയും ഒ.പിയുടെ ഡോര്‍ തല്ലി പൊളിച്ച്‌ പൊതു മുതല്‍ നശിപ്പിക്കുകയും, ആശുപത്രിയില്‍ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.