പള്ളിപ്പാട് വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തീപിടുത്തം, പൈപ്പുകൾ കത്തി നശിച്ചു ; തീ പിടിത്തത്തെ തുടർന്ന് ഹരിപ്പാട് മാവേലിക്കര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

Spread the love

ഹരിപ്പാട് : പള്ളിപ്പാട്  വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തീപിടുത്തം. പള്ളിപ്പാട് പഞ്ചായത്തിലെ ഉന്നതതല ജലസംഭരണിക്ക് താഴെയാണ് തീപിടുത്തമുണ്ടായത്.

video
play-sharp-fill

ജലസംഭരണിക്ക് താഴെ കൂട്ടിയിട്ടിരുന്ന പൈപ്പുകളും മറ്റും കത്തി നശിച്ചു പ്രദേശത്ത് വലിയ രീതിയിൽ പുകയും തീയും ഉയർന്നു.

ഹരിപ്പാട് കായംകുളം മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലസംഭരണി പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല, തീ പിടിത്തത്തെ തുടർന്ന് ഹരിപ്പാട് മാവേലിക്കര റൂട്ടിൽ ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.