Spread the love

കളങ്കാവൽ സിനിമക്ക് ശേഷം മമ്മൂട്ടി പുതിയ സിനിമ പ്രഖ്യാപിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ഷെരീഫ് മുഹമ്മദിൻറെ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് ആയിരിക്കും.

video
play-sharp-fill

കളങ്കാവല്‍ വലിയ കൈയ്യടി നേടിയ സാഹചര്യത്തില്‍ വരുന്ന പുതിയ ചിത്രം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ സിനിമ പ്രഖ്യാപിച്ച സമയം ശരിയായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. അതുല്യ നടന്‍ ശ്രീനിവാസന്റെ വിയോഗത്തിന്റെ വേദന സിനിമാ മേഖലയ്ക്ക് വിട്ടുമാറിയിട്ടില്ല. സംസ്‌കാരം കഴിഞ്ഞതേയുള്ളൂ. ഈ വേളയില്‍ പുതിയ സിനിമ പ്രഖ്യാപിച്ചതാണ് കമന്റുകളില്‍ പലരും ചൂണ്ടിക്കാട്ടിയത്.

സഹപ്രവര്‍ത്തകന്റെ ചിത ഒടുങ്ങിയതേയുള്ളൂ. അപ്പോള്‍ തന്നെ വേണോ പുതിയ സിനിമയുടെ പ്രഖ്യാപനം എന്ന് ഒരു കമന്റില്‍ പറയുന്നു. 2026ലെ അടിപൊളി സിനിമക്ക് തുടക്കം, ബിഗ് എം വിത്ത് ഷെരീഫ് തുടങ്ങി ഒട്ടേറെ പേര്‍ മമ്മൂട്ടിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും പ്രതികരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനിവാസന്റെ വേര്‍പ്പാടില്‍ ദുഖാര്‍ദ്രമായ സാഹചര്യത്തില്‍ സിനിമയുടെ പ്രഖ്യാപനം രണ്ട് ദിവസം കഴിഞ്ഞു മതിയായിരുന്നു. പോസ്റ്റ് പിന്‍വലിച്ചാല്‍ നന്ന് എന്നാണ് മറ്റൊരാളുടെ കമന്റ്. സാധാരണ എല്ലാ കാര്യത്തിലും മര്യാദ കാണിക്കുന്ന മമ്മൂട്ടി ഈ ചെയ്തത് ശരിയായില്ല, എന്നും കമന്റുമുണ്ട്. ഈ സിനിമയുടെ കാര്യം പോക്കാ എന്നും കമന്റില്‍ പറയുന്നു. ഇന്ന് വേണ്ടിയിരുന്നില്ല ഇക്കാ, ഇത് ശരിയായില്ല. ഉറ്റസുഹൃത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിയാനെങ്കിലും കാത്തിരിക്കാമായിരുന്നു… ഇത്തരത്തിൽ നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്നത്.