വോട്ടര്‍ പട്ടിക പരിഷ്കരണം: സംസ്ഥാനത്ത് 24.08 ലക്ഷം പേര്‍ പുറത്ത്; കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടിയെന്ന് വിമര്‍ശനം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 24.08 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികള്‍ക്കിടയില്‍ പ്രതിഷേധം.

video
play-sharp-fill

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേല്‍ക്കറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ ബിജെപി ഒഴികെയുള്ള പാർട്ടികള്‍ കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
എന്യൂമറേഷൻ ഫോമുകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം വൻതോതിലുള്ള കുറവാണ് പട്ടികയില്‍ ഉണ്ടായിരിക്കുന്നത്.

ആകെ 24.08 ലക്ഷം പേരാണ് പുറത്തായത്. കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 6.45 ലക്ഷം. അതില്‍ താമസം മാറിയവർ 8.16 ലക്ഷം പേർ. ഇരട്ടിപ്പ് 1.36 ലക്ഷം. ഫോം നിരസിച്ചവരുടെ എണ്ണം 1.60 ലക്ഷം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ കണക്കുകളെല്ലാം തെറ്റാണെന്നാണ് ബിജെപി ഒഴികെയുള്ള പാർട്ടികളുടെ വിമർശനം. കണ്ടെത്താൻ കഴിയാത്തവരുടെയും ഫോം നിരസിച്ചവരുടെയും എണ്ണം കളവെന്ന് സിപിഎം ആരോപിച്ചു.

മരിച്ചവരുടെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്നും, കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയവരുടെ വിവരങ്ങള്‍ തെറ്റാണെന്നും യോഗത്തില്‍ വിമർശനം ഉയർന്നു.