
കണ്ണൂർ:‘ തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിൽ.കേന്ദ്രനിയമം നടപ്പായാല്‍ സംസ്ഥാനത്ത് നിലവില്‍ പദ്ധതിയില്‍ സജീവ അംഗങ്ങളായ 22 ലക്ഷം പേരില്‍ വലിയ ശതമാനം പുറത്താകും. അന്നന്ന് ജീവിക്കാനുള്ള വക കണ്ടെത്താൻ പാടുപെടുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കാണ് തൊഴിലുറപ്പ് പദ്ധതി ഏറ്റവും കൂടുതല്‍ സഹായമായത്. വീട്ടുജോലികള്‍ ഉള്‍പ്പെടെ ചെയ്ത് വൈകിട്ട് 150 രൂപ തികച്ച് കിട്ടാത്തവരുണ്ടായിരുന്നു.
ഇവർക്ക് തൊഴില്‍ സുരക്ഷിതത്വവും ഭേദപ്പെട്ട സാമ്ബത്തികഭദ്രതയും ഉറപ്പാക്കുന്നതിനൊപ്പം ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനും തൊഴിലുറപ്പ് വഹിച്ച പങ്ക് വലുതാണ്. മൂന്നും നാലും മാസം കൂടുമ്ബോള്‍ ലഭിക്കുന്ന സർക്കാരിന്റെ വാർധക്യകാല പെൻഷനും വിധവാ പെൻഷനും മാത്രം ആശ്രയിച്ച് മരുന്നുവാങ്ങാനുള്ള തുക കണ്ടെത്തുന്ന നിർധനരായ വയോജനങ്ങള്‍ക്കും തൊഴിലുറപ്പിലൂടെ ലഭിക്കുന്ന തുക വലിയ ആശ്വാസമായിരുന്നു. എത്ര തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും 100 തൊഴില്‍ദിനങ്ങള്‍ എല്ലാവരും പൂർത്തിയാക്കിയിരുന്നു.
ലക്ഷ്യം ഗാന്ധിജിയെ മായ്ക്കുക, തൊഴില്‍ അവകാശം നിഷേധിക്കുക
യഥാർഥത്തില്‍ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെ അടിസ്ഥാനപരമായി ഉയർത്തിക്കൊണ്ട് വന്ന് വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. വെറും നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ വലിയൊരു ശതമാനം സ്ത്രീകളെയും സ്വയംപര്യാപ്തിയിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലുമെത്തിക്കാൻ തൊഴിലുറപ്പ് പദ്ധതി മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. തൊഴില്‍ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താനും പദ്ധതി സഹായിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തകരും ആദിവാസി ജീവിതങ്ങളും
സംസ്ഥാനത്തെ ആദിവാസി മേഖലയിലെ 90 ശതമാനം പേരും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. ആദിവാസി മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ ഭൂവുടമകളില്‍ നിന്നും മറ്റും അനുഭവിക്കുന്ന ചൂഷണത്തിനെതിരേയുള്ള ബദല്‍ കൂടിയായിരുന്നു തൊഴിലുറപ്പ്. ഉറപ്പായ വരുമാന സ്രോതസിലൂടെ ദാരിദ്രവും ഭക്ഷ്യഅരക്ഷിതാവസ്ഥയും കുറയ്ക്കാൻ സാധിച്ചു. പ്രകൃതിവിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കൃഷി പ്രധാന ഉപജീവനമാർഗമായ ഗോത്രമേഖലകള്‍ക്ക് അടിസ്ഥാനസൗകര്യ വികസനം അത്യന്താപേക്ഷിതമായിരുന്നു. എന്നാല്‍ ജലസംരക്ഷണ പദ്ധതികള്‍, റോഡുകള്‍, ജലസേചന സൗകര്യങ്ങള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്താൻ ഒരുപരിധിവരെ തൊഴിലുറപ്പിലൂടെ ഈ മേഖലക്ക് സാധിച്ചിട്ടുണ്ട്. ഇതുവഴി ആദിവാസിമേഖലയിലെ ജീവിതനിലവാരവും മെച്ചപ്പെട്ടു. തൊഴിലുറപ്പ് ദിനങ്ങള്‍ ഇല്ലാതായാല്‍ ഇവർക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ലാതാകും. വീണ്ടും ഭൂവുടമകളുടെ കീഴില്‍ തുച്ഛമായ കൂലിക്കാരായി ഇവർ മാറിയേക്കും.
കേരളത്തില്‍ 59 ലക്ഷം പേർ; സജീവ തൊഴിലാളികള്‍ 22 ലക്ഷം
കേരളത്തില്‍ 59 ലക്ഷം പേരാണ് തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതില്‍ 22 ലക്ഷം പേരാണ് സജീവതൊഴിലാളികള്‍. സ്ത്രീ തൊഴിലാളികളാണ് ഇവരിലേറെയും. കേരളത്തില്‍ 2023-24 സാമ്ബത്തിക വർഷം 9.95 കോടി തൊഴില്‍ദിനങ്ങളാണ് ലഭിച്ചത്. 2024-25ല്‍ അത് 9.08 ആയി കുറഞ്ഞു.
സജീവതൊഴിലാളികള്‍ക്ക് മാത്രമാണ് ഈ തൊഴില്‍ദിനങ്ങള്‍ ലഭിച്ചത്. അതായത് പകുതിയോളം തൊഴിലാളികള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നില്ല. 2024-25 സാമ്ബത്തികവർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റർ ചെയ്ത പുതിയ തൊഴിലാളികളുടെ എണ്ണത്തില്‍ 8.6 ശതമാനം വർധന ഉണ്ടായപ്പോഴാണ് ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ കുത്തനെ കുറച്ചത്. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പുതിയ കേന്ദ്രനിയമം നടപ്പായാല്‍ സംസ്ഥാനത്ത് നിലവില്‍ പദ്ധതിയില്‍ സജീവ അംഗങ്ങളായ 22 ലക്ഷം പേരില്‍ വലിയ ശതമാനം പുറത്താകും. തൊഴില്‍ദിനങ്ങള്‍ 125 ആയി ഉയർത്തുമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും നിലവിലുള്ള 100 ദിവസംപോലും എത്താനുള്ള സാധ്യതയില്ല.



