അഹമ്മദാബാദില്‍ 30 റണ്‍സ് ജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക് സ്വന്തം

Spread the love

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക് സ്വന്തം.

video
play-sharp-fill

അവസാന മത്സരത്തില്‍ 30 റണ്‍സിന് വിജയിച്ചതോടെ 3-1ന് ആണ് അഞ്ച് മത്സര പരമ്പര ഇന്ത്യ നേടിയത്.

അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന്റെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് നല്‍കിയത് അര്‍ദ്ധ സെഞ്ച്വറി നേടിയ താരം 35 പന്തുകളില്‍ നിന്ന് 65 റണ്‍സ് നേടി പുറത്തായി. മറ്റൊരു ഓപ്പണര്‍ റീസ ഹെന്‍ഡ്രിക്‌സ് 13(12) റണ്‍സ് നേടി പുറത്തായി.

ഡി കോക്ക് – ഡിവാള്‍ഡ് ബ്രെവിസ് 31(17) സഖ്യം രണ്ടാം വിക്കറ്റില്‍ അതിവേഗം റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ 118 റണ്‍സ്. അവസാന 10 ഓവറുകളില്‍ 114 റണ്‍സ് കൂടി വേണമായിരുന്നു ജയത്തിലേക്ക്.