എസ്‌ഐആറില്‍ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയായി; വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എന്തു ചെയ്യണം? കേരളത്തിലെ വോട്ടര്‍മാര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ….!

Spread the love

തിരുവനന്തപുരം: എസ്‌ഐആറില്‍ ഇന്നുമുതല്‍ 23 വരെ കരട് പട്ടിക തയാറാക്കുന്ന പ്രവർത്തനങ്ങള്‍ മാത്രമാണു നടത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

video
play-sharp-fill

എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് ഇന്നലെ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക 23-നു പ്രസിദ്ധീകരിച്ച ശേഷം, സംസ്ഥാനത്ത് പുതിയ വോട്ടർമാരെ ചേർക്കാൻ പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കും.

സംസ്ഥാനത്തുള്ളവർക്കായി ഫോം 6, പ്രവാസി വോട്ടർമാർക്കായി ഫോം 6എ വഴി അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അല്ലെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റ് വഴിയും നല്‍കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരിട്ടോ ബൂത്ത് ലവല്‍ ഓഫീസർമാരിലൂടെ അല്ലെങ്കില്‍ ഇലക്ടറല്‍ റജിസ്ട്രേഷൻ ഓഫീസർമാരുടെ സഹായത്തോടെ ഡെപ്യൂട്ടി കലക്ടർമാർക്ക് സമർപ്പിക്കാനും സാധിക്കും. എസ്‌ഐആർ പ്രക്രിയയ്ക്കിടെ 2.9 ലക്ഷം പേർ സാധാരണ വോട്ടർമാരാകാനും 15,157 പേർ പ്രവാസി വോട്ടർമാരാകാനും അപേക്ഷ നല്‍കിയെന്നും സിഇഒ ഡോ. രത്തൻ യു. കേല്‍ക്കർ വ്യക്തമാക്കി.

ഇതുവരെ 24.81 ലക്ഷം പേർ കരടു പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. ഇതില്‍ 6.49 ലക്ഷം പേർ മരിച്ചവർ, 6.89 ലക്ഷം പേർ കണ്ടെത്താനാവാത്തവർ, 8.21 ലക്ഷം പേർ സ്ഥലംമാറിയവർ, 1.34 ലക്ഷം പേർ രണ്ടിടത്ത് വോട്ടുള്ളവർ, 1.86 ലക്ഷം പേർ ഫോം നല്‍കാൻ തയ്യാറാകാത്തവർ എന്നിങ്ങനെയാണ് കണക്ക്.