
കണ്ണൂർ : പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു.കടന്നപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓഫീസ് ജീവനക്കാരി അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ കണ്ടോത്ത് ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ അംഗൻവാടി അധ്യാപിക കെ.കെ. ഗീതയുടെയും തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. അധ്യാപകൻ സി.മധുസൂദനന്റെയും മകളാണ്.
മകൻ: ആരവ് (വിദ്യാർത്ഥി, കരിവെള്ളൂർ സ്കൂൾ).
സഹോദരൻ: വൈശാഖ് (ബാംഗ്ലൂർ).







