
തിരുവനന്തപുരം : ഐഎഫ്എഫ്‌കെ വേദിയിൽ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
“പോറ്റിയേ കേറ്റിയേ” എന്ന പാരഡി ഗാനമാണ് അദ്ദേഹം പാടിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്.
കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു. ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നത്. പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കിയപ്പോൾ. കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാട്ട് പാടിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.



