
കോട്ടയം: വിജയപുരം പഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം. വീടിന് ഭീഷണിയുണ്ടെന്നു പരാതി നൽകിയിട്ടും അധികൃതർ അനങ്ങുന്നില്ല.
വടവാതൂർ നെടുംപുഞ്ചയിൽ കൊല്ലക്കൊമ്പ് കോളനിക്ക് സമീപത്താണ് അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ പരാതി നൽകിയിട്ടും മണ്ണെടുപ്പിന് കുറവൊന്നുമില്ല.
പുരയിടത്തോട് ചേർന്നുള്ള സ്ഥലം വീടിന് ഭീഷണി ഉണ്ടാക്കുന്ന രീതിയിൽ മണ്ണെടുക്കുന്നു എന്നാണ് സ്ഥലവാസി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതി. എബ്രഹാം നെയ്യന്തറ എന്നയാളുടെ പുരയിടത്തോട് ചേർന്നുള്ള 8 സെൻറ് സ്ഥലത്ത് നിന്ന് ഇന്നു രാവിലെ മുതൽ മണ്ണ് എടുക്കുന്നത് തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സമീപവാസിയുടെ വീടിന് ഭീഷണി ഉണ്ടാക്കുന്നതാകയാൽ ഈ മണ്ണെടുപ്പ് നടപടി നിർത്തിവയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരിക്കുകയാണ്.
പക്ഷേ സ്ഥലത്ത് എത്തി അന്വേഷണം നടത്താനോ പരാതിയിൽ പറയുന്നത് ശരിയാണോ എന്ന് അന്വേഷിക്കാൻ പോലും പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. ഇതിന് പിന്നിൽ വലിയ അഴിമതിയാണെന്ന് പറയുന്നു







