മുനമ്പം ഭൂപ്രശ്നം; ഉത്തരവില്‍ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

Spread the love

മുനമ്പം ഭൂപ്രശ്നത്തിന് മേലുള്ള ഉത്തരവില്‍ കലക്ടർ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരില്‍ നിന്ന് കരം മാത്രമേ സ്വീകരിക്കാമെന്നായിരുന്നു കോടതി നിർദ്ദേശം. എന്നാല്‍ പോക്കുവരവിനും കൈവശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ കളക്ടർ സ്വീകരിച്ചിച്ചു എന്ന് കാട്ടി വഖഫ് സംരക്ഷണ വേദി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിർദേശം നല്‍കിയത്.

video
play-sharp-fill

കേസുകളിലെ അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നാണ് കോടതി നിർദേശം. മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ നിരീക്ഷണം. ഭൂമി ദാനമായി നല്‍കിയതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് മുനമ്ബത്ത് താമസക്കാർ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി നികുതി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എന്ന നിർദേശം. വിഷയത്തില്‍ വഖഫ് ട്രൈബ്യൂണലില്‍ അടക്കം നിലനില്‍ക്കുന്ന കേസുകളുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. മുനമ്ബം ഭൂമിയില്‍ സ്റ്റാറ്റസ്‌കോ തുടരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം മുനമ്പം വിഷയത്തില്‍ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് ഹൈക്കോടതി നല്‍കിയ അംഗീകാരം സ്‌റ്റേ ചെയ്തിട്ടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.