
തൃശ്ശൂർ : ചെറുതുരുത്തിയിൽ ബസും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ചെറുതുരുത്തി പള്ളം പുതുപ്പാടത്ത് ആണ് അപകടമുണ്ടായത്. ഇരുദിശകളിൽ നിന്നും വരികയായിരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന കുട്ടിക്കും കാർ ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാർക്കും പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.







