
കോഴിക്കോട് : സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി.
പയ്യാനക്കൽ തിരുത്തിവളപ്പിൽ നൗഫൽ ഫൗസിയ ദമ്പതികളുടെ മകൻ അഫ്രിദ് ആണ് ഇന്ന് ചികിത്സയിലിരിക്കെ മരിച്ചത്, ഇതോടെ അപകടത്തിൽ മൂന്ന് പേർ മരിച്ചു.
ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായത്, ഇരു ദിശകളിൽ നിന്നു വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ സ്വദേശിയായ മർവാൻ(20), കക്കോടി സ്വദേശിയായ ജുബൈർ (20) എന്നിവരാണ് നേരത്തെ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അഫ്രിദിനെയും മറ്റൊരു സുഹൃത്തിനെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരി ക്കുകയായിരുന്നു.
അമിതവേഗതയാണ് അപകടത്തിന് കാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.







