കോഴിക്കോട്ട് പഴകിയ ഭക്ഷ്യവസ്തുക്കളില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു!

Spread the love

കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും പൂപ്പല്‍ബാധിച്ചതുമായ ഭക്ഷ്യവസ്തുക്കളില്‍നിന്ന് പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഷിറിന്‍ ഫുഡ്‌സ് എന്ന സ്ഥാപനമാണ് അടപ്പിച്ചത്.

video
play-sharp-fill

കാലിത്തീറ്റനിര്‍മിക്കാനെന്നുപറഞ്ഞ് വ്യാപാരികളില്‍നിന്ന് കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് അവ പൊടിച്ച് ഫാസ്റ്റ്ഫുഡ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് വിതരണം ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു. സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചാല്‍ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും.

3000 കിലോഗ്രാം ബ്രഡ് ക്രംസ്, 500 കിലോവരുന്ന ചപ്പാത്തി, ബണ്‍, ബ്രെഡ്, റസ്‌ക് എന്നിവയാണ് പിടിച്ചത്. കട്ലറ്റ്, എണ്ണക്കടികള്‍ എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുക. മാസത്തില്‍ ലക്ഷങ്ങളുടെ വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. ബെംഗളൂരുവില്‍നിന്നുപോലും ഇങ്ങനെ പഴകിയവസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group