വിദ്യാർഥികള്‍ക്കെതിരെ ലൈംഗിക അതിക്രമം; തൃശൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍

Spread the love

തൃശ്ശൂർ: വിദ്യാർഥികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുൻസാഫിറാണ് അറസ്റ്റിലായത്.

video
play-sharp-fill

കുന്നംകുളത്തെ സ്വകാര്യ സ്കൂലെ ഏഴ് വിദ്യാർഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.

ഹോസ്റ്റല്‍ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാള്‍ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിദ്യാർഥികളെ ക്രൂരമായ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.