Spread the love

ഉഡുപ്പി: കർണ്ണാടകയിലെ ഉഡുപ്പിയിൽ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞ് മരിച്ചു.

video
play-sharp-fill

ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീർത്തന എന്ന ഒന്നര വയസ്സുകാരിയാണു മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്തു വെള്ളം കോരുമ്പോള്‍ കുട്ടി കിണറ്റിലേക്കു വീണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഉടൻ അമ്മ കയറുപയോഗിച്ച്‌ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഉഡുപ്പി ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group