Spread the love

കോട്ടയം: രാവിലെ ഉണ്ടാക്കിവെച്ച ദോശ ബാക്കിയായാല്‍ എന്തുചെയ്യും? അതിനൊരു പരിഹാരമുണ്ട്. ബാക്കി വന്ന ദോശ കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം.

video
play-sharp-fill

ഇതിനായി ആദ്യം തന്നെ ഈ ദോശ ചെറിയ ചതുരക്കഷ്ണങ്ങളാക്കി മുറിക്കുക. ഇത് ഫ്രിജില്‍ വയ്ക്കുക. തണുത്ത ശേഷം എടുത്ത് നേരെ എണ്ണയില്‍ ഇട്ടു വറുത്തെടുക്കുക. നല്ല ക്രിസ്പി ദോശ സ്നാക്ക് റെഡി! പപ്പടം പോലെയിരിക്കും.

ഒട്ടേറെ ആളുകള്‍ ഈ വീഡിയോയ്ക്ക് കീഴില്‍ നല്ലതും ചീത്തയുമായ ഒട്ടേറെ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്. ദോശയൊക്കെ ബാക്കി വരുമോ എന്ന് കുറേപ്പേര്‍ ചോദിക്കുന്നു. ഈ പലഹാരം ഉണ്ടാക്കാന്‍ ദോശ കൂടുതല്‍ ഉണ്ടാക്കേണ്ടിവരുമെന്ന് ആളുകള്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണമായ ദോശയെ ഡീപ് ഫ്രൈ ചെയ്ത് അനാരോഗ്യകരമാക്കി എന്നും ഒട്ടേറെ ആളുകള്‍ പറയുന്നു. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന ഒരു വിഭവമാണ് ഇതെന്ന് അഭിനന്ദിക്കുന്നവരും കുറവല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group