
നാളുകൾക്കു ശേഷം ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഭഭബ’. ചിത്രത്തിൽ മോഹൻലാല്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ദിലീപും മോഹൻലാലും ഒന്നിച്ചെത്തുന്ന ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ്.
‘ചിലർക്ക് മകനാ, ചിലർക്ക് നൻപനാ, ഇടഞ്ഞ കൊമ്പനാ …’ എന്നാണ് ഗാനത്തിന്റെ വരികള്‍ തുടങ്ങുന്നത്. എന്നാൽ ഈ പാട്ട് പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുകയാണ്. അതും ട്രോൾ ആയി.
‘വയലാർ എഴുതുമോ ഇതുപോലെ…, പാരഡി ആണെന്ന് തോന്നുന്നു.., ഇതിലും നല്ല ലിറിക്സ് സന്തോഷ് പണ്ഡിറ്റ് ചെയ്യും’..തുടങ്ങിയ നിരവധി കമന്റുകള്‍ ആണ് പാട്ടിന് വരുന്നത്. ചിത്രത്തിന്റെ ഹൈപ്പ് കുറയ്ക്കാനാണോ ഇങ്ങനെയൊരു ഗാനം ഇറക്കിയത് എന്നും പ്രേക്ഷകർ ചോദിക്കുന്നു. അന്യഭാഷാ ചിത്രങ്ങളുടെ പാട്ട് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് പോലെ തോന്നുന്നു എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







