പൊങ്കൽ ആഘോഷം: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തും

Spread the love

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാൻ തമിഴ്നാട്ടിലെത്തുമെന്നു ബിജെപി. തിരുപ്പൂർ, ഈറോഡ് എന്നിവയുള്‍പ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയില്‍ പൊങ്കല്‍ ആഘോഷിക്കാനാണു നീക്കം.

video
play-sharp-fill

ഒരേസമയം 10,000 വനിതകള്‍ക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നു ബിജെപി നേതാക്കള്‍ പറയുന്നു. രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തമിഴ്നാട്ടില്‍ എൻഡിഎ സഖ്യചർച്ചകള്‍ക്ക് വേഗംകൂട്ടും. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും ഏകോപനത്തിനും അന്തിമരൂപം നല്‍കുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group