പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ ഭയമില്ലെന്ന് പാട്ട് എഴുതിയ പ്രവാസിയായ ജി.പി. കുഞ്ഞബ്ദുള്ള: അശ്ലീലമൊന്നും താനെഴുതിയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള പ്രതികരിച്ചു.

Spread the love

കോഴിക്കോട്: പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ ഭയമില്ലെന്ന് പാട്ട് എഴുതിയ പ്രവാസിയായ ജി.പി.
കുഞ്ഞബ്ദുള്ള. അശ്ലീലമൊന്നും താനെഴുതിയിട്ടില്ലെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. പാട്ടെഴുതുന്നതിന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നും പരാതിയെക്കുറിച്ച്‌

video
play-sharp-fill

പേടിയില്ലെന്നും ജി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു.
പാട്ടിനെതിരെ ഏത് കോടതിയില്‍ പോയാലും വാദിക്കാനായി കോണ്‍ഗ്രസിന്റെ വക്കീലൻമാർ റെഡിയാണെന്ന് കുഞ്ഞബ്ദുള്ള പറയുന്നു. നൂറ് കൊല്ലം പാരമ്പര്യമുള്ള പാർട്ടിക്ക് രണ്ട് വരി പാട്ട് താങ്ങില്ലേ എന്നും കുഞ്ഞബ്ദുള്ള പരിഹാസ രൂപേണ ചോദിച്ചു.

‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരായ പരാതി: പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്
പാട്ടല്ല, അയ്യപ്പൻ്റെ സ്വർണം കട്ടതാണ് യഥാർഥ പ്രശ്നമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. കട്ടതില്‍ അവർക്ക് ഒരു പരാതിയുമില്ല. കട്ടുവെന്ന് പറഞ്ഞിലാണ് പരാതി. പാട്ടല്ല, മോഷണമാണ് എല്‍ഡിഎഫിനെ ബാധിച്ചതെന്നും പിഎംഎ സലാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പാരഡി ഗാനം വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പരിശോധിച്ച്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. തെരഞ്ഞെടുപ്പില്‍ പാരഡി ഗാനം എല്‍ഡിഎഫിന് തിരിച്ചടി ആയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനർ പറഞ്ഞു.

ഗാനം താൻ കേട്ടിട്ടില്ലെന്നാണ് ഇ.പി. ജയരാജൻ്റെ പ്രസ്താവന. കോണ്‍ഗ്രസ് ഇമ്മാതിരി കാര്യങ്ങള്‍ നോക്കി നടക്കുകയാണ്. പാർലമെന്റ് പാട്ട് പാടാനുള്ള സ്ഥലമാണെന്ന് കോണ്‍ഗ്രസ് എംപിമാർ കരുതുന്നത്. ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഇടതുപക്ഷമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.