വിദ്യാർത്ഥികൾ തയ്യാറാക്കിയ റോക്കറ്റ് കേരളത്തിൽ ആദ്യം: ബേസിലിയൻ -01 വിക്ഷേപണത്തിനൊരുങ്ങുന്നു: ചരിത്ര നിമിഷത്തിന് തയാറെടുത്ത് പീരുമേട് മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളജ്

Spread the love

ഇടുക്കി : പീരുമേട് മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ചരിത്ര നിമിഷത്തിനൊരുങ്ങുന്നു. കോളേജിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമിച്ച ടെക്നോളജി ഡെമോൺസ്ട്രേറ്റർ റോക്കറ്റ് ബേസിലിയൻ -01 ഡിസംബർ 18-ന് രാവിലെ 10.30 ന് കോളേജ് ഗ്രൗണ്ടിൽ നിന്ന് വിക്ഷേപിക്കും. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനും കോളേജിന്റെ ഗവേഷണ വിഭാഗം ഡീനുമായ ഡോ. ഉമ്മൻ തരകൻ്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമായിരിക്കുന്നത്.

video
play-sharp-fill

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ എഞ്ചിനീയറിംഗ് എന്നിവയുൾപ്പെടുന്ന വിവിധ വകുപ്പുകളിലെ വിദ്യാർത്ഥികൾ ചേർന്നാണ് റോക്കറ്റിന്റെ രൂപകൽപ്പനയും നിർമ്മാണവും പരീക്ഷണ ഘട്ടങ്ങളും പൂർത്തിയാക്കിയത്. പ്രൊപ്പൽഷൻ, ഗൈഡൻസ്-കൺട്രോൾ, സ്ട്രക്‌ചറൽ-ഏവിയോണിക്, പേലോഡ് ഡിപ്പ്‌ലോയിംഗ് എന്നീ നാല് പ്രധാന സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണ ഘട്ടങ്ങളിലൂടെയാണ് നിർമ്മാണവും പരീക്ഷണവും പൂർത്തിയായത്.

സുഗന്ധവ്യഞ്ജനങ്ങൾ എത്രത്തോളം നല്ല രീതിയിൽ വളർത്തിയെടുക്കുന്നു എന്നതിന്റെ ഫലം കണ്ടെത്തുന്നതിനുള്ള എയറോസോളിനെക്കുറിച്ചുള്ള പഠനവും, കുട്ടിക്കാനത്തെ അന്തരീക്ഷ താപനിലയുടെ പഠനവും വിക്ഷേപണത്തിലൂടെ സാധ്യമാകും. ഗ്രൗണ്ട്സ്റ്റേഷനിലൂടെ നിയന്ത്രണവും ഡേറ്റ ശേഖരണം നടത്താൻ കഴിയുന്ന സംവിധാനവും വിദ്യാർത്ഥികൾ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിക്ഷേപണം ഗവേഷണ-സാങ്കേതിക മേഖലകളിൽ കോളേജിന് പുതിയ വഴിത്തിരിവാകുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പഠനത്തിന്റെ ഭാ ഗമായി വിദ്യാർത്ഥികളുടെ പൂർണപങ്കാളിത്തത്തോടെ റോക്കറ്റ് നിർമ്മിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജ്‌മെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാർ ബസേലിയോസ് ക്രിസ്‌ത്യൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി.

കോളജ് ഡയറക്ടർ ഡോ. ഓമന മാമ്മൻ. പ്രിൻസിപ്പൽ ഡോ.വി.ഐ ജോർജ്, ഡീൻ ഡോ. ഉമ്മൻ തരകൻ, ഫാ. ജോൺ സാമുവൽ, വൈസ് പ്രിൻസിപ്പൽപ്രഫ. ഏലിയാസ് ജെൻസൺ, ചി.ആർ.ഒ ജോഷി എം വർഗീസ്. എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.