
മുന്നാര്‍: മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്.
തിങ്കളാഴ്ച പുലര്‍ച്ചെ നല്ലതണ്ണിയില്‍ കുറഞ്ഞ താപനിലയായ മൂന്നുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി.
ലക്ഷ്മി എസ്റ്റേറ്റില്‍ നാലുഡിഗ്രിയും സെവന്‍മലയില്‍ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില.
മേഖലയില്‍ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തണുപ്പ് ആസ്വദിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികള്‍ മൂന്നാറിലെത്തിത്തുടങ്ങി. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നെങ്കിലും, പിന്നീട് വര്‍ധിച്ചിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നുഡിഗ്രിയിലേക്ക് താഴ്ന്നത്. മഴ പൂര്‍ണമായി മാറിയതോടെ, വരുംദിവസങ്ങളില്‍ താപനില പൂജ്യത്തിനുതാഴെയെത്തുമെന്നാണ് കരുതുന്നത്.



