കേരള വാട്ടര്‍ അതോറിറ്റിയില്‍ പുതിയ റിക്രൂട്ട്മെന്റ്; 49,000 രൂപ തുടക്ക ശമ്പളം; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള ജലവകുപ്പില്‍ സ്ഥിര ജോലി നേടാൻ അവസരം. ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസർ തസ്തികയില്‍ നിലവില്‍ ഒരു ഒഴിവാണ് വന്നിട്ടുള്ളത്.

video
play-sharp-fill

കേരള പി.എസ്.സിക്ക് കീഴില്‍ നടക്കുന്ന സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണിത്. താല്‍പര്യമുള്ളവർ ഒഫീഷ്യല്‍ വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള വാട്ടർ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01. (രണ്ടാം എൻസിഎ- ഈഴവ/ ബില്ലവ/ തീയ്യ) വിഭാഗക്കാർക്കായി നടത്തുന്ന സ്പെഷ്യല്‍ നിയമനം.

തസ്തിക Divisional Accounts Officer
സ്ഥാപനം Kerala Water Authority
കാറ്റഗറി നമ്പർ 472 /2025- 2nd NCA NOTIFICATION
അപേക്ഷ തീയതി 31.12.2025 ബുധന്
ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 49,000 രൂപയ്ക്കും 1,10,300 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 39നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1986-നും 01.01.2007- നും ഇടയില്‍ ജനിച്ചവരായിരിക്കണം.

നിയമന രീതി

ഈഴവ/ബില്ലവ/തീയ്യ സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നു മാത്രം നടത്തുന്ന നേരിട്ട നിയമനമാണിത്. മറ്റ് സമുദായത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

യോഗ്യത

ഒരു അംഗീകൃത സർവ്വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള എം. കോം. ബിരുദം. അല്ലെങ്കില്‍ ചാർട്ടേർഡ് അക്കൗണ്ടന്റ് / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഇന്റർ എക്സാമിനേഷൻ പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/