
കോട്ടയം: ജില്ലയിൽ ഇന്ന് (15/12/25) ഗാന്ധിനഗർ, പൂഞ്ഞാർ,തെങ്ങണ, രാമപുരം,പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉറുമ്പും കുഴി, ശാസ്താംബലം, മുണ്ടകം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ Maintenance Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന്, G.K എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ, നാളെ 15-12-25 തിങ്കളാഴ്ച പൻ പുഴ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9.00 മണിമുതൽ ഉച്ചയ്ക്ക് 1.00 pm വരെയും മാലൂർക്കാവ്, ശാന്തിനഗർ, അഴകാത്തുപടി, NES ബ്ലോക്ക്, മാടപ്പള്ളി PHC, വക്കീൽ പടി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5:30 മണി വരെ യും വൈദ്യുതി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ താമരക്കാട് ഷാപ്പ്, താമരക്കാട് പള്ളി, വെളിയന്നൂർ ഈസ്റ്റ്. രാവിലെ 08:30 AM മുതൽ 05:00 PM വരെ ഏഴാംച്ചേരി ബാങ്ക് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (15.12.2025) LT ലൈനിൽ മെയിൻ്റൻസ് ഉള്ളതിനാൽ വിക്ടറി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല , കൊല്ലാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാത്താ മുട്ടം എൻജിനീയറിങ് കോളേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡോൺ ബോസ്കോ, ഇഞ്ചക്കാട്ടുകുന്ന്, മലകുന്നം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ട്രാൻസ്ഫോർമർ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കുരുവിനാൽ, പുലിയന്നൂർ അമ്പലം, ശ്രീകുറുംബക്കാവ്, മരിയൻ എന്നിവടങ്ങളിൽ (15.12.2025) തിങ്കളാഴ്ച രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും



