തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ പരാജയപ്പെട്ടു ; തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Spread the love

തിരുവനന്തപുരം : ഇളക്കുളത്ത് യുഡിഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി ആർ സിനി (50) ആണ് മരിച്ചത്.

video
play-sharp-fill

ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചായിരുന്നു സംഭവം.

തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു സിനി. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group