Friday, April 24, 2026

45 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തെറ്റായ പ്രവണതകളുടേത്’; നഗരസഭ പിടിച്ചെടുത്ത ബിജെപിയെ അഭിനന്ദിച്ച്‌ തരൂര്‍

Spread the love

തിരുവനന്തപുരം: തലസ്ഥാന നഗരസഭയില്‍ ഭരണം പിടിച്ചെടുത്ത ബിജെപിയെ അഭിനന്ദിച്ച്‌ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍.

video
play-sharp-fill

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ബിജെപിയെ അഭിനന്ദിച്ചത്. കേരളത്തിലെ ജനഹിതം വ്യക്തമാണെന്നും ജനാധിപത്യത്തിന്റെ ചൈതന്യം തിളങ്ങുകയാണെന്നും ശശി തരൂര്‍ കുറിച്ചു.

വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഉടനീളം ശ്രദ്ധേയമായ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതൊരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണെന്നും കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഠിനാധ്വാനം, ശക്തമായ സന്ദേശം, നിലവിലെ ഭരണത്തിനെതിരായ വികാരം എന്നിവയെല്ലാം 2020-നെ അപേക്ഷിച്ച്‌ മികച്ച ഫലം നേടുന്നതിന് വ്യക്തമായി സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.