കണ്ണൂരിലെ ആന്തൂര്‍ ചുവന്ന് തുടുത്ത് തന്നെ; എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വൻ വിജയം

Spread the love

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റി ഇത്തവണയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഐകകണ്ഠ്യേനയുള്ള വിജയമാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് നടന്ന എല്ലാ വാർഡുകളിലും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ വിജയിച്ചു. തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷമില്ലാത്ത ഭരണസമിതി നിലവിലുണ്ടായിരുന്ന ആന്തൂരില്‍, ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ല.

video
play-sharp-fill

നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോള്‍ തന്നെ അഞ്ച് വാർഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ്, ബിജെപി സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ശേഷിക്കുന്ന വാർഡുകളിലും എല്‍ഡിഎഫ് വിജയം നേടിയത്.

2015-ല്‍ രൂപം കൊണ്ട നഗരസഭ നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. പദ്ധതി വിഹിതം കൃത്യമായി വിനിയോഗിക്കുന്നതിലും നികുതി പിരിവിലും ആന്തൂർ മുൻനിരയില്‍ ആയിരുന്നു. പൊതുഭരണം, സംരംഭക പ്രവർത്തനങ്ങള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ദാരിദ്ര്യലഘൂകരണ പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പിലെ മികവും ആരോഗ്യ-മാലിന്യസംസ്‌കരണ രംഗത്തെ പ്രവർത്തനങ്ങളും എല്‍ഡിഎഫിന് ജനങ്ങള്‍ക്കിടയില്‍ അംഗീകാരം നേടിക്കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group