യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

Spread the love

കണ്ണൂര്‍: യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുകയാണെന്നും നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും എം വി ഗോവിന്ദൻ വിമര്‍ശിച്ചു.

video
play-sharp-fill

രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്‍റെ പരാമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ആസൂത്രിതമാണെന്നും വിലയിരുത്താമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.