
പാലക്കാട്: ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചെത്തിയപ്പോള്‍, അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയത് വമ്പൻ സ്വീകരണം.
വോട്ട് രേഖപ്പെടുത്താനെത്തിയ രാഹുലിന് പ്രവർത്തകർ പൂച്ചെണ്ട് നല്‍കിയാണ് വരവേറ്റത്. എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന് മുതിർന്ന നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും, രാഹുല്‍ തങ്ങളുടെ എംഎല്‍എയാണെന്ന നിലപാടാണ് കെഎസ്‌യു ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ സ്വീകരിക്കുന്നത്.
രാഹുലിനൊപ്പം നില്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും, അദ്ദേഹം പാലക്കാടിന്റെ എംഎല്‍എ അല്ലേയെന്നും പ്രവർത്തകർ ചോദിക്കുന്നു. എന്നാല്‍, പാർട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇവർക്ക് വ്യക്തമായ മറുപടിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുലിനെതിരെ കെപിസിസി നേതൃത്വം സ്വീകരിച്ച നടപടിയില്‍ പോലും കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. താഴെത്തട്ടില്‍ ഇപ്പോഴും രാഹുല്‍ അനുകൂലികള്‍ സജീവമാണെന്ന സൂചനയാണ് ഈ സ്വീകരണം നല്‍കുന്നത്.



