ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ടീച്ചര്‍ സ്ഥിര നിയമനം; 55,200 രൂപമുതല്‍ ശമ്പളം; അപേക്ഷ ഡിസംബര്‍ 31 വരെ

Spread the love

തിരുവനന്തപുരം: കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ അധ്യാപക ഒഴിവിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്മെന്റ് പുറത്തിറക്കി.

video
play-sharp-fill

ഹയർ സെക്കണ്ടറി സ്കൂള്‍ അധ്യാപകൻ (ജിയോളജി) ഡിപ്പാർട്ട്മെന്റിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖാന്തിരം ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍- ഹയർ സെക്കണ്ടറി സ്കൂള്‍ അധ്യാപകൻ (ജിയോളജി). ആകെ ഒഴിവുകള്‍ 03.

തസ്തിക Higher Secondary School Teacher in Geology
സ്ഥാപനം Kerala Higher Secondary Education
കാറ്റഗറി നമ്പർ 444 /2025
അപേക്ഷ തീയതി 31.12.2025 ബുധന്
ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപമുതല്‍ 1,15,300 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

20നും 40നും ഇടയില്‍. ഉദ്യോഗാർത്ഥികള്‍ 02.01.1985.നും 01.01.2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക
വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുളളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിലെ നിശ്ചിത യോഗ്യതയുളള മിനിസ്റ്റീരിയല്‍ ജീവനക്കാർക്ക് ഹയർ സെക്കന്ററി സ്ക്കൂള്‍ ടീച്ചർ തസ്തികയുടെ നേരിട്ടുളള നിയമനത്തിന് അപേക്ഷിക്കുന്നതിന് 01/01/2025- ല്‍ 43 (നാല്പ്പത്തി മൂന്ന് ) വയസ്സ് തികയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഉയർന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ് .

യോഗ്യതകള്‍

കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും 50% മാർക്കില്‍ കുറയാതെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല തത്തുല്യമായി അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലുള്ള യോഗ്യതയോ നേടിയിരിക്കണം.

കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ബി.എഡോ കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാല ബന്ധപ്പെട്ട വിഷയത്തിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.

ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ കേരളത്തിലെ ഏതെങ്കിലുമൊരു
സർവ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട ഫാക്കല്‍റ്റിയില്‍ നേടിയ ബി.എഡ് ബിരുദം.

മുകളില്‍ സൂചിപ്പിച്ച ബി.എഡ് ബിരുദം നേടിയ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍, കേരളത്തിലെ ഏതെങ്കിലും ഒരു സർവ്വകലാശാലയില്‍ നിന്നും റഗുലർ പഠനത്തിലൂടെ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ ബി.എഡ് ബിരുദമോ അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുമൊരു സർവ്വകലാശാല ഇതിന് തത്തുല്യമായി അംഗീകരിച്ച യോഗ്യതയോ ഉണ്ടായിരിക്കണം.

കേരള സർക്കാർ നേരിട്ടോ കേരള സർക്കാർ അധികാരപ്പെടുത്തിയ ഒരു ഏജൻസി മുഖേനയോ ഹയർ സെക്കന്ററി സ്കൂള്‍ അദ്ധ്യാപക നിയമനത്തിനായി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പാസ്സായിരിക്കണം.

അക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/