
ചെറുതുരുത്തി: ബിരുദവിദ്യാർഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതുരുത്തി പന്നിയടി പൊട്ടിക്കുണ്ടില്‍ വീട്ടില്‍ റുഫൈദ(21)യെയാണ് നെടുമ്പുര ശിവക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലിചെയ്യുന്ന അമ്മയോടൊപ്പം പെണ്‍കുട്ടി അങ്കണവാടിയില്‍ എത്തിയിരുന്നു. ശേഷം പേന വാങ്ങാൻ കടയില്‍ പോയി, എന്നാൽ തിരികെ വരാത്തതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുന്നംകുളം എസിപി സി.എം. സന്തോഷ്, ചെറുതുരുത്തി സിഐ വിനു, എസ്ഐ എ.ആർ. നിഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘംൽ സ്ഥലത്തെത്തി നടപടിയെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


