
തിരുവനന്തപുരം: അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഇന്ന് പകല്‍ 11 മണിയോടെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കും.
ഇന്ന് രാവിലെ തന്നെ രാഹുലുമായി തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. അദ്ദേഹത്തിന്റെ മറ്റൊരു മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവ കണ്ടെടുക്കേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും രാഹുല്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. നിരാഹാരം ആരംഭിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരായ പരാതി.



