
കോട്ടയം: പോളിംഗിനുശേഷം സ്വീകരണ വിതരണകേന്ദ്രങ്ങളിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റിയിരിക്കുകയാണ്.
ഇതേ കേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബർ 13ന് വോട്ടെണ്ണല്‍ നടക്കുക.
ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാല്‍ വോട്ടുകള്‍ ജില്ലാ പഞ്ചായത്തു ഹാളിലായിരിക്കും എണ്ണുക.
കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികള്‍ സ്വീകരിക്കുകയും വോട്ടെണ്ണല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങളുടെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പട്ടിക ചുവടെ.
വൈക്കം:
സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂള്‍(ആശ്രമം സ്‌കൂള്‍) വൈക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി :സെന്റ്. മൈക്കിള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ കടുത്തുരുത്തി.
ഏറ്റുമാനൂർ :സെന്റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂള്‍ അതിരമ്ബുഴ.
ഉഴവൂർ :ദേവമാതാ കോളജ് കുറവിലങ്ങാട്.
ളാലം:
കാർമ്മല്‍ പബ്ലിക് സ്‌കൂള്‍ പാലാ
ഈരാറ്റുപേട്ട
സെന്റ് ജോർജ് കോളജ് ഓഡിറ്റോറിയം അരുവിത്തുറ.
പാമ്പാടി:
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വെള്ളൂർ.
മാടപ്പള്ളി:
എസ്. ബി ഹയർസെക്കൻഡറി സ്‌കൂള്‍, ചങ്ങനാശ്ശേരി.
വാഴൂർ:
സെന്റ് ജോണ്‍സ്, ദി ബാപ്‌റ്റിസ്‌റ്റ് പാരിഷ് ഹാള്‍, നെടുംകുന്നം
കാഞ്ഞിരപ്പള്ളി:
സെന്റ് ഡൊമനിക്‌സ് ഹയർസെക്കൻഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി.
പള്ളം:
ഇൻഫസെന്റ് ജീസസ് ബദനി കോണ്‍വെന്റ് ഹയർസെക്കൻഡറി സ്‌കൂള്‍, മണർകാട്.
നഗരസഭകള്‍
ചങ്ങനാശേരി നഗരസഭാ കോണ്‍ഫറൻസ് ഹാള്‍, ചങ്ങനാശ്ശേരി.
കോട്ടയം: ബേക്കർ സ്മാരക ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം.
വൈക്കം :നഗരസഭാ കൗണ്‍സില്‍ ഹാള്‍, വൈക്കം.
പാലാ :നഗരസഭാ കൗണ്‍സില്‍ ഹാള്‍, പാലാ.
ഏറ്റുമാനൂർ :എസ്.എഫ്.എസ്. പബ്ലിക് സ്‌കൂള്‍, ഏറ്റുമാനൂർ.
ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോള്‍ഡൻ ജൂബിലി ബ്ലോക്ക്.



