
ആറ്റിങ്ങൽ: ഓട്ടത്തിനിടെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ ടയർ ഊരിതെറിച്ചു. ആലംകോട് കിളിമാനൂർ റോഡില്‍ ആലംകോട് എച്ച്എസ്എസ് സമീപം കാവുനടയിലാണ് സംഭവം. ആറ്റിങ്ങല്‍ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോയ ബസ് ആണ് ടയർ ഊരിത്തെറിച്ച് വഴിയിലായത്.
യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കാവുനടയില്‍ എത്തിയപ്പോള്‍ പുറകുവശത്തെ ടയർ ഊരി ഉരുണ്ടു പോവുകയായിരുന്നു. ആർക്കും പരിക്കുകളില്ല. പരിവാഹൻ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ബസിന് പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയില്ല.


