കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് ഏഴോളം വാഹനങ്ങളിൽ ഇടിച്ചു; അവസാനം ട്രാൻസ്ഫോർമറിൽ ഇടിച്ച് നിന്നു; പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടു

Spread the love

കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരില്‍ ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

video
play-sharp-fill

പുത്തൂര്‍ ഇറക്കത്തിലാണ് ലോറിക്ക് നിയന്ത്രണം നഷ്ടമായത്. ലോറി ഇടിച്ച് തെറിപ്പിച്ച ഒരു കാറിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്ന ഉദ്യോഗസ്ഥരാണെന്നാണ് വിവരം.

പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ ട്രാന്‍സ്‌ഫോമറിലിടിച്ചാണ് ലോറി നിന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്ന് പ്രദേശത്ത് വൈദ്യതിയും തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group