
നടിയെ ആക്രമിച്ച കേസിന്റെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. പല താരങ്ങളും നേതാക്കളും ഈ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ആസിഫ് അലി.
കോടതി വിധിയെ പൂർണ്ണമായി മാനിക്കുന്നുവെന്നും, എന്നാൽ ‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, അതിനായി എന്ത് പകരം കൊടുത്താലും മതിയാകില്ല’ എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായം തനിക്കില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാൻ എപ്പോഴും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തില്‍ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. ജഡ്ജി ഹണി എം വർഗീസ് വിധി പറഞ്ഞ കേസില്‍, ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പ്രതി പള്‍സർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ബാക്കിയുള്ള മറ്റ് പ്രതികളെയെല്ലാം കോടതി വെറുതെ വിടുകയും ചെയ്തു.
വിചാരണക്കോടതിയുടെ ഈ വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാൻ ഒരുങ്ങുകയാണ്. പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ വിധിന്യായം വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടികള്‍ സ്വീകരിക്കുക. പ്രോസിക്യൂഷൻ തെളിവുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിചാരണക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഇത് അന്തിമ വിധിയല്ലെന്നും, വിധിന്യായത്തെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.



