
തിരുവനന്തപുരം : ആർ ശ്രീലേഖയ്ക്കെതിരെ കെ എസ് ശബരീനാഥൻ. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജയിക്കുമെന്ന പ്രീ പോൾ സർവെ ഫലം ശാസ്തമംഗലത്തെ എൻഡിഎ സ്ഥാനാർഥിയായ ആർ ശ്രീലേഖ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു, ഈ പോസ്റ്റ് ചട്ടലംഘനമെന്നും നിഷ്കളങ്കമെന്ന് കരുതാനാകില്ലെന്നും യു ഡി എഫ് സ്ഥാനാർഥി കെ എസ് ശബരീനാഥൻ പറഞ്ഞു.
പോസ്റ്റിൽ രാഷ്ട്രീയമുണ്ട്. അവർ ഭയക്കുന്നത് കോൺഗ്രസിനെയാണ്. കൃത്യമായ നടപടികളുമായി പാർട്ടി മുന്നോട്ടു പോകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു.
51 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ നേടുമെന്നും ജനങ്ങളുടെ സഹായമുണ്ടെന്നും അദേഹം പറഞ്ഞു. വഞ്ചിയൂരിലും മുട്ടടയിലും ഇൻ ക്യാമറ ആവശ്യപ്പെട്ടുണ്ടായിരുന്നു. വഞ്ചിയൂർ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയത് നന്നായി. ഗുണ്ടായിസത്തിലൂടെ തിരുവനന്തപുരത്തെ ഭരിക്കാമെന്ന് കരുതേണ്ട. ആളുകൾക്ക് മനസ്സിലാകുമെന്ന് കെ എസ് ശബരീനാഥൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനവും എല്ലാം ഉണ്ടാകുന്ന പുതിയ രാഷ്ട്രീയത്തിലേക്ക് തിരുവനന്തപുരം എത്തുമെന്ന് അദേഹം കൂട്ടിച്ചേർത്തു.



